പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അദ്ധ്യാപികയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ ഫാൻസ്‌കാർക്ക് മറുപടി നൽകി സിന്ധുവീണ്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നിങ്ങളുടെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തിൽ പുറത്ത് വരുന്നതെന്നും മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീർച്ചയായും അത് വിസർജിക്കേണ്ടതുണ്ടെന്നും അവർ കുറിക്കുന്നു. തെറി കേൾക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച് പറയുന്നവനെയാണ്. മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വെളിപ്പെടുത്തുകയാണെന്നും അത് കൊണ്ട് വേണ്ടത്ര വിസർജിച്ച് സ്വയം വിശുദ്ധരാകാനും ടീച്ചർ ഫാൻസ്‌കാരോട് ആവശ്യപ്പെടുന്നു.
അരുൺഗോപി സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം മോഹൻലാൽ സ്വന്തം കാശു മുടക്കി കണ്ടതിന് ശേഷം ഈ നിഷ്‌കളങ്കനും നിർമമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കിൽ ഏതേലും നല്ല സ്‌കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണമെന്നുമാണ് ടീച്ചർ ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അസഭ്യവർഷത്തോടെ രൂക്ഷമായ രീതിയിലാണ് ഫാൻസുകാർ ഈ പോസ്റ്റിനോട് പ്രതികരിച്ചത്.