ധാരാളം പേരെ അലട്ടുന്നൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മാറിയ കാലാവസ്ഥയും,മുടിപരിചരണത്തിനുള്ള സമയക്കുറവും, ആഹാരത്തിൽ പോഷകങ്ങളുടെ കുറവുമാണ് മുടികൊഴിയുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധനൽകിയാൽ മുടി കൊഴിച്ചിൽ തടയാനാവും.
ധാരാളം ഇലക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. വിറ്റമിൻ എ ധാരാളം അടങ്ങിയ മുരിങ്ങയിലത്തോരൻ വളരെ നല്ലതാണ്
മുട്ടയുടെ വെള്ള, പയർ വർഗങ്ങൾ, മത്സ്യം എന്നിവയും ഒഴിവാക്കരുത്. പാലും പാൽ ഉൽപന്നങ്ങളും ഒഴിവാക്കാതിരിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്.
മടി കൂടാതെ ധാരാളം വെള്ളം കുടിക്കുക. വെള്ളം കുറയുന്തോറും മുടിയുടെയും ത്വക്കിന്റെയും വരൾച്ചയും കൂടും മുടി കൊഴിയലാവും ഇതിന്റെ ഫലം.
വീറ്റ് ഗ്രാസ് ജ്യൂസ് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് വീട്ടിൽ തയ്യാറാക്കാവുന്നതാണ്