nss

തിരുവനന്തപുരം: എൻ.എസ്.എസ് നേതൃത്വം പറയുന്നിടത്തല്ല നായർ സമുദായം നിൽക്കുന്നതെന്ന് ബോദ്ധ്യപ്പെടുമെന്ന് എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ പറഞ്ഞു. നായർ സമുദായത്തിലെ പുരോഗമന വാദികൾ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സമുദായത്തെ ആ സമുദായത്തിന്റെ സംഘടന തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുമെന്ന് കരുതി തീരുമാനങ്ങൾ എടുത്താൽ അത് ശുദ്ധ മണ്ടത്തരമായിരിക്കും. ആ സമുദായത്തിലെ നല്ല മനുഷ്യരും പുരോഗമനാവാദികളും ഇടതുപക്ഷത്തിനായിരിക്കും പിന്തുണ നൽകുക. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയേയും ഒരേ തുലാസിൽ തൂക്കാനാകില്ല. കേരളത്തിൽ നവോത്ഥാനത്തിന്റെ തുടക്കക്കാരാണ് എസ്.എൻ.ഡി.പി. അത് കേവലം ഒരു ജാതിസംഘടനയല്ലെന്നും വിജയരാഘവൻ പറഞ്ഞു.