കൊച്ചി: രാജ്യത്ത് ഏറ്റവുമധികം റെനോ കാറുകൾ വിറ്റഴിച്ച ഡീലർ എന്ന നേട്ടം തുടർച്ചയായ ആറാംതവണയും സ്വന്തമാക്കി ഒന്നാംസ്ഥാനവും ഡയമണ്ട് ക്ളബ് മെമ്പർഷിപ്പും ടി.വി.എസ് റെനോ കേരള നിലനിറുത്തി. പ്രീമീയം എസ്.യു.വിയായ കാപ്‌ചർ ഏറ്റവുമധികം വിറ്റഴിച്ചതിനുള്ള ഫെർഫോമൻസ് അവാർഡും ടി.വി.എസ് റെനോ കേരളയ്ക്കാണ്.
ചൈനയിൽ നടന്ന വാർഷിക സമ്മേളനത്തിൽ ടി.വി.എസിന് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്‌റ്റീഫൻ, സീനിയർ ജനറൽ മാനേജർ സുരേഷ് വെങ്കിട്ടരാമൻ എന്നിവർ ചേർന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ സുമിത് സാഹ്‌നി, റെനോ സെയിൽസ് ആൻഡ് മാർക്കറ്രിംഗ് വൈസ് പ്രസിഡന്റ് തോമസ് ഡുബ്രൂൽ എന്നിവരിൽ നിന്ന് ഡയമണ്ട് ക്ളബ് അവാർഡും ഫെർഫോമൻസ് അവാർഡും ഏറ്റുവാങ്ങി.