കൊച്ചി: വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ജോയ് ആലുക്കാസ് എക്‌സ്‌ക്ളുസീവ് 'ബീ മൈൻ" വാലന്റൈൻ കളക്ഷൻ അവതരിപ്പിക്കുന്നു. വാലന്റൈൻസ് ദിനത്തെ അർത്ഥവത്താക്കുന്ന മോതിരങ്ങൾ, ബ്രേസ്‌ലെറ്റുകൾ, പെന്റൻഡുകൾ എന്നിവ ഉൾപ്പെടുന്ന സർട്ടിഫൈഡ് ഡയമണ്ടിലും റോസ് ആൻഡ് യെല്ലോ ഗോൾഡിലും തീർത്ത ഹാർട്ട് തീമിലുള്ള ലിമിറ്റഡ് എഡിഷൻ കളക്ഷനുകളാണ് ജോയ് ആലുക്കാസ് ഷോറൂമിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
എല്ലാ തലമുറയ്ക്കും അനുയോജ്യമായ ഈ ആഭരണങ്ങൾ പുതിയ പാറ്റേണുകളിലും സ്‌റ്റൈലുകളിലുമാണ് അവതരിപ്പിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട്, പോൾകി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുഗ്രാം സ്വർണ നാണയവും 50,000 രൂപയ്ക്ക് മുകളിൽ വാങ്ങുമ്പോൾ ഒരുഗ്രാം സ്വർണനാണയവും സമ്മാനമായി ലഭിക്കും. ഗോൾഡ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ പൂജ്യം ശതമാനം ഡിഡക്‌ഷനും ലഭിക്കും. ഈമാസം 17വരെ ഓഫർ ലഭ്യമാണ്.