കൊച്ചി: പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സ് കൊച്ചിയിൽ നടന്ന ഡിസൈൻ ഡ്രൈവിൽ രണ്ട് ലോകോത്തര മോഡലുകൾ അവതരിപ്പിച്ചു. മൂന്നു വർഷത്തിനകം ഇന്ത്യയിലെ പ്രമുഖ അഞ്ച് വാഹന നിർമ്മാതാക്കളിൽ ഒന്നാവുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് കിയ ചീഫ് സെയിൽസ് ഓഫീസറും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ യോംഗ് എസ്. കിം പറഞ്ഞു.
ഇതിന്റെ ആദ്യ ചുവടായി എസ്.യു.വി വിഭാഗത്തിലെ കിയ എസ്.പി.2ഐ ഈവർഷം അവസാനം വിപണിയിലെത്തും. 2021ഓടെ ഇന്ത്യയിൽ അഞ്ച് മോഡലുകൾ വിപണിയിലെത്തിക്കും. 2025ഓടെ 16 ഇലക്‌ട്രിക് കാറുകളും അവതരിപ്പിക്കും. കമ്പനിയുടെ പ്ളാന്റ് ആന്ധ്രയിലെ അനന്ത്പൂരിൽ ആരംഭിച്ചു. 536 ഏക്കർ വിസ്‌തൃതിയുള്ള പ്ളാന്റിൽ പ്രതിവർഷം മൂന്നുലക്ഷം വാഹനങ്ങൾ ഉത്‌പാദിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.