yatch

ലണ്ടൻ: രണ്ട് ഫുട്ബാൾ ഗ്രൗണ്ടിനെക്കാൾ വലിപ്പം, കാസിനോകൾ, തിയേറ്റർ, ആർട്ട് ഗാലറി തുടങ്ങി സ‌ർവ സൗകര്യങ്ങളും. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും ഭീമൻ യാനത്തെ പറ്റിയാണ്. 5600 കോടി രൂപ ചെലവിൽ കൊറിയൻ കമ്പനിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ യാനത്തിന്റെ പ്രത്യേകതകൾ കേട്ടാൽ ഞെട്ടും. നീളം 229 മീറ്റർ വരും. 52 യാത്രക്കാരെയും 92 ക്രൂ മെമ്പർമാരെയും വഹിച്ചുകൊണ്ട് 25 നോട്ട്സ് വേഗതയിൽ പറക്കാനും ഈ ആഡംബര യാനത്തിന് കഴിയും. സ്വകാര്യ ആവശ്യങ്ങൾക്കു പുറമേ പൊതുജനങ്ങൾക്കു കൂടി ഉപകാരപ്രദമാകുന്നവിധം ഒഴുകി നടക്കുന്ന ഒരു വിനോദ കേന്ദ്രമാക്കി മാറ്റാനാണ് ഉടമസ്ഥന്റെ ഉദ്ദേശ്യം. ദക്ഷിണ കൊറിയയിലെ പാമർ ജോൺസൺ എന്ന കപ്പൽ നിർമ്മാണ കമ്പനിയിലെ ചുൽഹുൻ പാർക്ക് എന്ന ശില്പിയാണ് ഈ ആശയത്തിനു പിന്നിൽ.

നീളം: 229 മീറ്റർ

(24 ബസുകളെ വരിയായി നിറുത്താം)

സൗകര്യങ്ങൾ

കാസിനോ

തിയേറ്റർ

റസ്റ്റോറന്റ്

ആർട്ട് ഗാലറി

നിർമ്മാണ സാമഗ്രികൾ

അലുമിനിയം, പ്രത്യേകമായി നിർമ്മിച്ച കാർബൺ ഫൈബർ

യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിൻ സയീദ് അൽ നഹ്യാന്റെ സൂപ്പർയാച്ച് അസാമാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ യാനം. 180 മീറ്റർ നീളം.