കൊച്ചി: ചുങ്കത്ത് ജുവലറിയിൽ വാലന്റൈൻസ് ഡേ പ്രമാണിച്ച് പ്രത്യേക ഡയമണ്ട് ഓഫർ പ്രഖ്യാപിച്ചു. 100 ശതമാനം ബൈബാക്ക് ഗ്യാരന്റിയോട് കൂടിയ വി.വി.എസ്/ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ട് റൂബി നെക്‌ലേസും കമ്മലും ചേർന്ന സെറ്ര് 79,​500 രൂപയ്‌ക്കും ലേറ്റസ്‌റ്ര് ഫാഷനിലുള്ള ഡയമണ്ട് നെക്ളേസും കമ്മലും ചേർന്ന സെറ്ര് 70,​000 രൂപയ്ക്കും ലഭിക്കും. ഡയമണ്ട് നെക്ലേസ്,​ വള,​ കമ്മൽ,​ മോതിരം എന്നിവയുടെ കോമ്പോ സെറ്റുകൾക്ക് വില രണ്ടുലക്ഷം രൂപ.

ഡയമണ്ട് മോതിരം 4,​900 രൂപ മുതലും ഡയമണ്ട് പെൻഡന്റ് 4,​800 രൂപ മുതലും ഡയമണ്ട് മൂക്കുത്തി 1,​900 രൂപ മുതലും ലഭിക്കും. വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് അനുയോജ്യമായ ട്രെൻഡി/ആന്റിക് വെഡിംഗ് കളക്ഷനുകളും പ്രത്യേക ഫെസ്‌റ്രിവൽ കളക്ഷനുകളും ആന്റിക് ആൻഡ് ചെട്ടിനാട് കളക്ഷനുകളും സൈരന്ധ്രി ലൈറ്ര് വെയിറ്ര് ട്രെഡിഷണൽ കളക്ഷനുകളായ കസവ്മാല,​ ഗണപതിമാല,​ ശരപൊളിമാല,​ അവിൽമാല,​ ലക്ഷ്‌മി മാല,​ ശംഖ് മാല തുടങ്ങിയവയും കുട്ടികൾക്കായുള്ള ഡിസ്‌നി കിഡ്‌സ് കളക്ഷനുകളും ഷോറൂമുകളിൽ അണിനിരത്തിയിട്ടുണ്ട്.

ലേറ്റസ്‌റ്റ് ഫാഷനിലുള്ള 92.5 പരിശുദ്ധ ദക്ഷിൻ ബ്രാൻഡഡ് വെള്ളി ആഭരണങ്ങൾ,​ പാദസരങ്ങൾ,​ പൂജാ പാത്രങ്ങൾ,​ വിഗ്രഹ രൂപങ്ങൾ,​ മറ്ര് വെള്ളി സാമഗ്രികൾ എന്നിവയുടെ കളക്ഷനുകളും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ രാജീവ് പോൾ പറഞ്ഞു.