rishi-kumar-sukla

ന്യൂഡൽഹി: വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് സി.ബി.ഐയുടെ പുതിയ ഡയറക്‌ടറായി ഋഷികുമാർ ശുക്ള നിയമിതനാകും. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്. 1983 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് മദ്ധ്യപ്രദേശ് മുൻ ഡി.ജി.പി കൂടിയായ ഋഷികുമാർ ശുക്ള.

മുപ്പത് പേരടങ്ങിയ പട്ടികയിൽ നിന്നുമാണ് അവസാനം ഋഷികുമാർ ശുക്ളയുടെ പേര് തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ ചേർന്ന മൂന്നംഗ സമിതിയാണ് ശുക്ളയെ തിരഞ്ഞെടുത്തത്. രണ്ട് വർഷത്തേക്കാണ് കാലാവധി.