തിരുവനന്തപുരം: ഗൃഹോപകരണ വിതരണ രംഗത്തെ പ്രമുഖരായ ഉദയായുടെ ഓൺലൈൻ സ്‌റ്റോർ 'യോസ്" പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ എവിടേക്കും സാധനങ്ങൾ യോസ് മുഖേന ലഭ്യമാക്കാം. www.udayaonline.com സന്ദർശിച്ചും UOS (യോസ്) ആപ്പ് പ്ളേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്‌തും ഉദയായിൽ നിന്ന് ഉത്‌പന്നങ്ങൾ വാങ്ങാം.
തിരുവനന്തപുരം മസ്‌കറ്ര് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ ഓൺലൈൻ സ്‌റ്റോർ ഉദ്ഘാടനം ചെയ്‌തു. മൊബൈൽ ആപ്ളിക്കേഷന്റെ ഉദ്ഘാടനം സംസ്ഥാന രജിസ്‌ട്രേഷൻ വിഭാഗം ഇൻസ്‌പെക്‌ടർ ജനറൽ കെ.എൻ. സതീഷ് നിർവഹിച്ചു. വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻകുമാർ, സൈക്കോളജിസ്‌റ്ര് ജിസ്‌റ്രിൻ പടമാടൻ, നടി മല്ലിക സുകുമാരൻ എന്നിവർ സന്നിഹിതനായിരുന്നു. ഉദയാഗ്രൂപ്പ് സി.ഇ.ഒ കെ. ഉദയകുമാർ സ്വാഗതവും ജനറൽ മാനേജർ ഉല്ലാസ് ഉദയകുമാർ നന്ദിയും പറഞ്ഞു.