പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം സപ്ലിമെന്ററി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 5, 6 തീയതികളിൽ യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ്, കാര്യവട്ടം, യൂനസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, വടക്കേവിള എന്നീ സെന്ററുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
മാർക്ക് ലിസ്റ്റ്
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.ബി.എ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ അതാത് സെന്ററുകളിൽ ലഭിക്കും.
ടൈംടേബിൾ
ഈ മാസം ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം), രണ്ടാം സെമസ്റ്റർ എം.സി.എ (2011 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് 2013 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ 8 വരെയും 50 രൂപ പിഴയോടെ 12 വരെയും 125 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
കമ്പയ്ൻഡ് ഒന്നും രണ്ടും സെമസ്റ്റർ, നാലാം സെമസ്റ്റർ, ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ, ഒൻപതാം സെമസ്റ്റർ ബി.ആർക്ക് (2008 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം.ഫിൽ കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി (2017 - 18 ബാച്ച് റെഗുലർ), ഫിലോസഫി (2016 - 17 ബാച്ച് സപ്ലിമെന്ററി) യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം വിദ്യാർത്ഥികളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ.
2018 ഒക്‌ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ ഫിലോസഫി, സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, എം.എസ്.സി എൻവയോൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹോം സയൻസ് (ഫാമിലി റിസോഴ്‌സ് മാനേജ്‌മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് & ന്യൂട്രീഷ്യൻ, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.
പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
സർവകലാശാലയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ 2018-19 സാമ്പത്തിക വർഷം ആദായ നികുതിയുടെ പരിധിയിൽ വരുന്നുങ്കെിൽ 15-ാം തീയതിയ്‌ക്കകം നിർബന്ധമായും നിർദ്ദിഷ്ട ഫോർമാറ്റിൽ ആദായ നികുതി സ്റ്റേറ്റ്‌മെന്റും അനുബന്ധ രേഖകളും (ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിൽ) പെൻഷൻ സെക്ഷനിൽ സമർപ്പിക്കണം. കൂടാതെ ആദായനികുതി ഇളവിനായി ഭവനവായ്പാതിരിച്ചടവ് രസീത് സമർപ്പിച്ചവരും, 80C യിൽ ഉൾപ്പെടുന്ന ടാക്‌സ് സേവിംഗ്‌സ് സ്‌കീമുകളിൽ ആദായ നികുതി ഇളവ് ലഭിക്കുന്നവരും 12 BB ഫോറം കൂടി നൽകേതാണ്. സ്റ്റേറ്റ്‌മെന്റ്, 12 BB മാതൃകയും വിവരങ്ങളും www.kufinance.info എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പെൻഷൻനമ്പരും ജനനത്തീയതിയും ഉപയോഗിച്ച് പെൻഷൻ സ്‌പോട്ട് സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.
സമ്പർക്ക പരിപാടി
സർവകലാശാലയിലെ ഐ.ക്യു.എ.സി സംഘടിപ്പിക്കുന്ന സമ്പർക്ക പരിപാടിയായ 'ഇന്ററാക്ഷൻ വിത്ത് എമിനെന്റ് സ്‌കോളർ' പദ്ധതിയുടെ ഭാഗമായി 2019 ഫെബ്രുവരി 4 ന് 12.00 മണിയ്ക്ക് നോബേൽ പുരസ്‌കാര ജേതാവ് പ്രൊഫ.ആദാ ഇ യോനാഥ് പങ്കെടുക്കുന്നു പ്രസ്തുത പരിപാടിയിൽ വൈസ് ചാൻസലർ, പ്രോ.വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗങ്ങൾ, സയൻസ് വിഭാഗം അദ്ധ്യാപകരും ഗവേഷക വിദ്യർത്ഥികളും പങ്കെടുക്കുന്നതാണ്.