coriander

പോഷകശ്രേഷ്‌ഠമായ ഇലക്കറിയാണ് മല്ലിയില . തിയാമൈൻ, വിറ്റാമിൻ എ,​ സി, റിബോഫ്ളാവിൻ, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ്, നിയാസിൻ, സോഡിയം കരോട്ടിൻ, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം എന്നീ ഘടകങ്ങളാണ് ഇതിലുള്ളത്. ഇൻസുലിൻ ഉത്പാദിപ്പിക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമം.

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്‌ട്രോൾ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കും. ഇതിലെ നാരുകളും എൻസൈമുകളും ദഹനവ്യവസ്‌ഥയുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു .

വിശപ്പില്ലായ്മക്ക് പ്രതിവിധിയാണ്. വായിലെ അൾസർ അകറ്റാൻ മികച്ച ഔഷധമാണ്. ചർമരോഗങ്ങളെ പ്രതിരോധിക്കാനും ശമനം നൽകാനും സഹായിക്കുന്നു. കാഴ്‌ച മെച്ചപ്പെടുത്താൻ ഉത്തമം. പുളിച്ചു തികട്ടൽ, ഓക്കാനം എന്നിവ അകറ്റും. വിപണിയിൽ ലഭിക്കുന്ന മല്ലിയിലയിൽ കീടനാശിനികൾ അടങ്ങിയിട്ടുള്ളതിനാൽ വിഷവിമുക്തമാക്കി മാത്രം ഉപയോഗിക്കുക. വീട്ടിൽത്തന്നെ കൃഷി ചെയ്‌ത് ഉപയോഗിക്കുന്നതാണ് സുരക്ഷിതം.