വേദന സംഹാരികളായ ഗുളികകൾ മിക്കവാറും എല്ലാം തന്നെ ആഹാരത്തിന് ശേഷം കഴിക്കേണ്ടവയാണ്. വേദനസംഹാരികൾ കഴിക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഗ്യാസ്ട്രബിൾ, വയറെരിച്ചിൽ, കുടൽപുണ്ണ് എന്നിവ ഒഴിവാക്കാൻ റ്റാനിറ്റിഡിനിൻ, ഫാമോറ്റിഡിൻ, ഒമിപറസോൾ, റാബിപറസോൾ, പാന്റോപറസോൾ പോലുള്ള ഔഷധങ്ങൾ നിർദ്ദേശിക്കാറുണ്ട്. ഇത്തരം ഔഷധങ്ങൾ ആഹാരത്തിന് മുമ്പായി കഴിക്കണം. ആരോഗ്യസംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതു പോലെ ഔഷധത്തെക്കുറിച്ചുള്ള സംശയങ്ങളും ഫാർമസിസ്റ്റിനോട് ചോദിച്ചു മനസിലാക്കണം.
സ്വയം ചികിത്സ നടത്തുന്നതും പരസ്യങ്ങളിലൂടെയും മരുന്നുകളുമായി ബന്ധമില്ലാത്തവരിൽ നിന്ന് ഔഷധങ്ങൾ വാങ്ങി ഉപയോഗിക്കുന്നതും വേദന സംഹാരികൾ കൊണ്ടുള്ള അപകടം വരുത്താൻ സാദ്ധ്യത ഏറെയാണ്.
വേദന കുറയ്ക്കാൻ ഫലപ്രദമായ ഔഷധപ്രയോഗമാണ് നിർദ്ദേശിക്കപ്പെടുന്നത്. രോഗികൾ, വേദനസംഹാരികൾ കൃത്യമായ അളവിൽ നിർദ്ദേശിക്കപ്പെട്ട കാലയളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതും ഔഷധ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കാനും ജാഗ്രത പാലിക്കേണ്ടതുമാണ്.
(തുടരും)