സ്ത്രീകളുടെ പ്രായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലൻ.നാല്പതുകളിലെത്തുമ്പോൾ സ്ത്രീകൾ കൂടുതൽ ഹോട്ട് ആകുമെന്നാണ് വിദ്യാബാലന്റെ അഭിപ്രായം. തന്റെ നാല്പതാം ജന്മദിനത്തിന് ശേഷം ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് വിദ്യാബലൻ തന്റെ അനുഭവം പങ്കുവച്ചത്. ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാല്പതാം ജന്‍മദിനം.
നാല്പതു കഴിഞ്ഞ സ്ത്രീകൾ ശരിക്കും ഹോട്ട് ആൻഡ് നോട്ടി ആണ്. ഈ പ്രായത്തിൽ അവർ കൂടുതൽ കെയർലെസ് ആകുന്നതിനാലാണ് ഇത്. നമ്മളെത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തുമെന്ന് വിദ്യ പറയുന്നു.
ഇരുപതു വയസിലൊക്കെ താൻ വളരെ സീരിയസായിരുന്നുവെന്ന് വിദ്യ തുടർന്നു പറയുന്നുണ്ട്. ആ പ്രായത്തിൽ ഒരു കാര്യവും എനിക്ക് ഇപ്പോഴത്തെപ്പോലെ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് എല്ലാം ആസ്വദിക്കാൻ കഴിയുന്നുണ്ട്. എന്റെ മേൽ ലോകം അടിച്ചേൽപ്പിക്കുന്ന ഭാരം ഞാൻ ഏറ്റെടുക്കുന്നില്ല. ഇരുപതുകളിൽ എന്റെ സ്വപ്നങ്ങളുട പിന്നാലെയായിരുന്നു ഞാൻ. നാല്പതുകളിലാണ് ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങിയതെന്ന് വിദ്യ പറയുന്നു.