1. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരത്തെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ല. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സമരം തുടരുന്നതിന്റെ ലക്ഷ്യം അറിയില്ലെന്നും മന്ത്രി. മന്ത്രിയുടെ പ്രതികരണം കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചതിന് പിന്നാലെ 2. ആരോഗ്യമന്ത്രിയുടെ വിമര്‍ശനം തള്ളി പട്ടിണി സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായി. സമരം ശരിയാണോ എന്ന് മനസാക്ഷിയുണ്ടെങ്കില്‍ മന്ത്രി ചിന്തിക്കട്ടെ. കുറ്റബോധം കൊണ്ടാണ് മന്ത്രിയുടെ പ്രതികരണമെന്നും ദയാബായി. എന്‍ഡോസല്‍ഫാന്‍ സമരത്തിന്റെ അഞ്ചാം ദിവസമായ നാളെ ക്ലിഫ് ഹൗസിലേക്ക് സമരസമിതി സങ്കട യാത്ര നടത്തും. ഇരകളെ നിശ്ചയിക്കുന്നതില്‍ അതിര്‍ത്തികള്‍ ബാധകമാക്കരുത് എന്നും ആവശ്യം 3. സഹായത്തിന് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരും. എന്‍ഡോസല്‍ഫാന്‍ ബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘം സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണി സമരം ആരംഭിച്ചത് ഇക്കഴിഞ്ഞ 30ന്. ദുരിതബാധിതര്‍ സമരം നടത്തുന്നത് സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് 4. മധ്യപ്രദേശ് മുന്‍ ഡി.ജി.പി ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ മേധാവി. തീരുമാനം പ്രധാ നമന്ത്രി അധ്യക്ഷനായ ബെഞ്ചിന്റേത്. ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പരിഗണിനയിലുണ്ടായിരുന്ന രജനീകാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ്.എസ് ദേശ്വാവള്‍ എന്നിവരെ ഒഴിവാക്കിയത് അവസാന നിമിഷം. ഗുജറാത്തില്‍ നിന്നുള്ള ആരെയും വേണ്ടെന്ന നിര്‍ദ്ദേശം യോഗത്തില്‍ മുന്നോട്ട് വച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.
5. സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത് ഈ മാസം 16 വരെ. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്സ്‌മെന്റ് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്ന് റോബര്‍ട്ട് വദ്ര. വിവാദ ആയുധ ഇടപാടില്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ വദ്ര സ്വത്തുകള്‍ വാങ്ങിയെന്ന് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തിയിരുന്നു 6. കേസില്‍ വദ്രയുടെ സഹായി മനോജ് അറോറയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അറോറയ്ക്ക് നിയമപരിരക്ഷ നല്‍കിയത് ഈമാസം 6 വരെ 7. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് പ്രഖ്യാപനങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. വായ്പ എഴുതിത്തളളും എന്ന് പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ആരോപണം ഉന്നയിക്കുന്ന നേതാക്കള്‍ കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്നം കാണുന്നില്ല. . കഴിഞ്ഞ നാലര വര്‍ഷമായി കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മോദി 8. പ്രധാനമന്ത്രിയുടെ പ്രതികരണം പശ്ചിമ ബംഗാള്‍ താക്കൂര്‍ നഗറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ. ഇടക്കാല ബഡ്ജറ്റ് പ്രകാരം 6,000 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്താന്‍ പോകുന്നത്. കാര്‍ഷിക വികസനത്തിന് അവര്‍ക്ക് ഈ പണം ഉപയോഗിക്കാം. കര്‍ഷകരുടെയും മധ്യവര്‍ഗങ്ങളുടെയും ഉന്നമനത്തിനായി നീതി പൂര്‍വ്വമായ നടപടിയാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി 9. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് താന്‍ ആവശ്യപ്പെടുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം പലയിടങ്ങളിലായി ചിതറി തെറിച്ച് പോയ ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയാണ് പൗരത്വ ബില്‍ കൊണ്ടു വന്നതെന്നും മോദി 10. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കെ കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന പലപ്പോഴും കിട്ടുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതു മുഖങ്ങള്‍ക്കും 5 സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യം 11. സ്ഥാനര്‍ത്ഥി നിര്‍ണയത്തിന് ദേശീയ നേതൃത്വം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. അല്ലാതെ ഉള്ള തീരുമാനത്തെ എതിര്‍ക്കും. വീതം വയ്പ്പ് നടത്തി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്നും ഡീന്‍. എറണാകുളത്ത് അടക്കം യുവാക്കളെ മത്സരിപ്പിക്കണം എന്ന ആവശ്യം സംസ്ഥാന സമിതിയിലും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനെ അറിയിക്കും 12. പൊലീസ് സേനയിലെ അഴിച്ചുപണിക്ക് പിന്നാലെ തരം താഴ്ത്തിയ നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ഡിവൈ.എസ്.പിമാര്‍. തിങ്കളാഴ്ച ഹൈക്കാടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനം. തരംതാഴ്ത്തിയ നടപടി ചട്ട വിരുദ്ധമെന്ന് ആരോപണം. അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഇല്ലെന്ന വാദം മുന്‍കാല പ്രാബല്യമില്ലാത്തതാണ്. സ്ഥാനക്കയറ്റം കിട്ടിയത് നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പെന്നും ഡിവൈ.എസ്.പി മാര്‍
|