മഹാരാജാസ് കോളേജിൽ കുത്തേറ്റ് മരിച്ച എസ്.എഫ്.എെ നേതാവായിരുന്ന അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന സിനിമയുടെ ട്രെെയിലർ പുറത്തിറങ്ങി. പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് ചിത്രത്തിന്റെ പേര്. അഭിമന്യുവിന്റെ കുടുംബവും രാഷ്ട്രീയ ജീവിതവും പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ അഭിമന്യുവായി വേഷമിടുന്നത് ആകാശ് ആര്യനാണ്.
അടുത്തിടെ അന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അദ്ദേഹമായി തന്നെ അഭിനയിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആർ.എം.സി.സി പ്രൊഡക്ഷന്റെ ബാനറിൽ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിർവഹിക്കുന്നു. അജയ് ഗോപാലാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ച് സംഗീതം നൽകിയിരിക്കുന്നത്.
ഇന്ദ്രൻസ്, സോനാ നായർ കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ആ മാസം തിയേറ്റുകളിലെത്തും.