shashi-tharoor

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ തനിക്ക് ഇഷ്ടപ്പെട്ട ഗുണങ്ങൾ തുറന്നുപറഞ്ഞ് ശശി തരൂർ എം.പി. എന്നാൽ അദ്ദേഹത്തിന്റെ നോട്ട് നിരോധനം ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ പരാജയപ്പെട്ടത് കൊണ്ട് വരുന്ന ലോക്സഭാ തിരഞ്ഞെടുക്കിൽ പരാജയപ്പെടുമെന്നും ശശി തരൂർ പറഞ്ഞു.

2019 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി പ്രധാനമന്ത്രിയാകും. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സഖ്യകക്ഷികളോട് ചർച്ച ചെയ്തതിന് ശേഷം അന്തിമ തീരുമാനത്തിലെത്തും. ഒരാളുടെ പ്രകടനത്തെ വിലയിരുത്തിയാണ് ജനങ്ങളിപ്പോൾ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. നരേന്ദ്രമോദിയുടെ ഊർജം,​ പ്രസംഗശെെലി,​ ചായക്കടക്കാരൻ പ്രധാനമന്ത്രി പദത്തിലെത്തിയത് എന്നീ ഗുണങ്ങളാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്നും തരൂർ വ്യക്തമാക്കി.

എന്നാൽ മോദിക്ക് അമ്പത്താറിഞ്ച് നെഞ്ച് മാത്രമാണ് ഉള്ളത്. അതിനുള്ളിൽ ഹൃദയമില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണത്തിൽ അസഹിഷ്ണുത വർദ്ധിച്ചു,​ ഭരണനിർവ്വഹണം കേന്ദ്രീകൃതമായി. നോട്ട് നിരോധനം ഉൾപ്പെടെയുള്ള സാമ്പത്തികപരിഷ്‌കാരങ്ങൾ പരാജയപ്പെട്ടത് കൊണ്ടും വീണ്ടും അധികാരത്തിൽ വരാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

മോദിയും കൂട്ടരും ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുന്നില്ല. എന്നാൽ മോദിയെ നേരിടാൻ രാഹുലിന്റെ കെെവശം ശരിയായ ആശയങ്ങളുണ്ട്. ബഹുസ്വരത, സഹജീവിസ്‌നേഹം, ജനാധിപത്യത്തോടുള്ള ബഹുമാനം എന്നിവ രാഹുലിന്റെ ഗുണങ്ങളാണെന്നും തരൂർ വ്യക്തമാക്കി.