തിരുവനന്തപുരം:യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെ പറ്റി അശോകൻ വേങ്ങശേരി ഇംഗ്ലീഷിൽ രചിച്ച 'ശ്രീനാരായണ ഗുരു - ദ പെർഫെക്‌ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര ' എന്ന ഗ്രന്ഥത്തെ പറ്റി ശ്രീനാരായണ ഗുരു വിശ്വസംസ്‌കാര ഭവനും ഗുരുധർമ്മ പ്രചാരണ സഭ തിരുവനന്തപുരം യൂണിറ്റും ചേർന്ന് ഇന്ന് വൈകിട്ട് 4.30ന് സംവാദം സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം കനകക്കുന്ന് ശ്രീനാരായണ ഗുരു വിശ്വ സംസ്‌കാര ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗുരുപ്രസാദ് സ്വാമി അദ്ധ്യക്ഷത വഹിക്കും. ശങ്കരാനന്ദ സ്വാമി ആശംസാ പ്രസംഗം നടത്തും. ഗിരീഷ് പുലിയൂർ പ്രാർത്ഥനാ ഗീതം ആലപിക്കും. പ്രൊഫ. ഡി.കെ. സുശീല സ്വാഗതം ആശംസിക്കും.
ടി.പി. ശ്രീനിവാസൻ, പ്രിയദാസ് ജി. മംഗലത്ത്, സജീവ് കൃഷ്ണൻ എന്നിവർ സംവാദത്തിൽ പങ്കെടുക്കും. തുടർന്ന് ഗ്രന്ഥകർത്താവായ അശോകൻ വേങ്ങശേരിയുമായി ആശയവിനിമയം നടക്കും. പി.ആർ. ശ്രീകുമാർ കൃതജ്ഞത അറിയിക്കും.