ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജമ്മു കാശ്മീർ സന്ദർശിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചു. ശക്തമായ സുരക്ഷയാണ് മോദിയുടെ സന്ദർശനത്തെ തുടർന്ന് കാശ്മീരിൽ ഏർപ്പെടുത്തുന്നത്. കാശ്മീരിന്റെ മൂന്ന് മേഖലകളിലും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. വിവിധ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.
കാശ്മീരിലെ പ്രശസ്തമായ ദാൽ തടാകവും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. ജമ്മു,കാശ്‌മീർ താഴ്‌വര, ലഡാക് എന്നീ മേഖലകളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. എയിംസിന്റെ രണ്ട് ആശുപത്രികൾക്ക് നാളെ നരേന്ദ്രമോദി തറകക്കല്ലിടും. 35,000 കോടിയുടെയും 9,000 കോടിയുടെയും പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. കാശ്മീരിന്റെ വികസനത്തിന് വേണ്ടി നിരവധി പദ്ധതികളാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്.
രാഷ്ട്രീയ ഉച്ചദാർ ശിക്ഷയുടെ കീഴിൽ വരുന്ന നിരവധി പദ്ധതികൾക്ക് തുടക്കമിടുന്നുണ്ട്. 54 പുതിയ മോഡേൺ ഡിഗ്രി കോളേജുൾക്കും 11 പ്രൊഫഷണൽ കോളേജുൾക്കും ഒരു വനിത കോളേജിനും പ്രധാനമന്ത്രി നാളെ തറക്കല്ലിടും.