pc-george

കൊ​ച്ചി: അധോലോക കുറ്റവാളി രവി പൂജാരി തന്നെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട് പൂഞ്ഞാ‍ർ എം.എൽ.എയുടെ പി.സി ജോർജിന്റെ വെളിപ്പെടുത്തൽ. രണ്ടാഴ്ച മുന്നെയാണ് സംഭവം, തന്റെ ഫോണിൽ ആഫ്രിക്കയിൽ നിന്നാണ് കോൾ വന്നെതെന്നും പി.സി ജോർജ് പറഞ്ഞു. സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കയിൽ എ​നി​ക്ക് ഒ​രു നെ​റ്റ് കോ​ൾ വ​ന്നു. ആ​ദ്യം അ​യാ​ൾ നി​ങ്ങ​ൾ​ക്ക​യ​ച്ച സ​ന്ദേ​ശം വാ​യി​ച്ചി​ല്ലേ എ​ന്നു ചോ​ദി​ച്ചു. ക്ഷമിക്കണം വായിക്കാൻ സമയം കിട്ടിയില്ല എന്നു പറഞ്ഞു. അപ്പോയാണ് അയാൾ രവി പൂജാരിയാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് അയാൾ എ​ന്നെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഒ​രാ​ളെ​യും ത​ട്ടി​ക്ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. 'നീ ​പോ​ടാ റാ​സ്ക​ൽ, നിന്റെ വി​ര​ട്ട​ൽ എ​ന്റെ അ​ടു​ത്ത് ന​ട​ക്കി​ല്ലെ​ടാ ഇ​ഡി​യ​റ്റ്' എ​ന്ന് തനിക്ക് അ​റി​യാ​വു​ന്ന ഇം​ഗ്ലീ​ഷി​ൽ മ​റു​പ​ടി പ​റ​ഞ്ഞെ​ന്നും പി.സി ജോർജ് വ്യക്തമാക്കി.

ഭീഷണിപ്പെടുത്തിയ കാര്യം പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷണം നടക്കുന്നത് കൊണ്ടാണ് പുറത്തു പറയാതിരുന്നത്. പുറത്ത് പറയരുതെന്ന് പോലീസിന്റെ നിർദേശവും ഉണ്ടായിരുന്നു. പി.സി ജോർജ് പറഞ്ഞു. സെനഗലിൽ പിടിയിലായ രവി പൂജാര അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കും. ഇന്ത്യയിൽ രവി പൂജാര എഴുപതോളം കേസുകളിൽ പ്രതിയാണ്.ഇന്ത്യൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കിയിരുന്നു.