mamta-banerjee-

കൊൽക്കത്ത: ബംഗാളിലെ വിജയത്തെക്കുറിച്ചു സ്വപ്നം കാണുന്നതിനു മുൻപ് ബി.ജെ.പി നേതാക്കൾ സ്വന്തം ലോക്‌സഭാ സീറ്റുകളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന് മമതാ ബാനർജി. സംസ്ഥാനത്തിന്റെ സംസ്കാരത്തെക്കുറിച്ച് ബംഗാളിനു പുറത്തുനിന്നുള്ള ബി.ജെ.പി നേതാക്കൾക്കു ഒരുവിവരവും ഇല്ലെന്നും മമത പ്രതികരിച്ചു.

ബി.ജെ.പിക്കു ബംഗാളിൽ നേതാക്കളാരുമില്ല. ബംഗാളിന്റെ സംസ്കാരം അറിയാത്ത പുറത്തുനിന്നുള്ളവരെ ബംഗാളിലെത്തിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. അവർക്ക് ബംഗാൾ ജനതയുമായി യാതൊരു ബന്ധവുമില്ല. ബംഗാളിനെക്കുറിച്ചു ചിന്തിക്കുന്നതിന് മുൻപ് അവർ സ്വന്തം സംസ്ഥാനങ്ങളിലെ കാര്യം നോക്കണമെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ ജയിക്കാൻ നോക്കണം. യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. ഇവർ ബംഗാളിനെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. ബംഗാളിനു സ്വന്തം കാര്യം നോക്കാൻ അറിയാം. പുറത്തുനിന്നുള്ളവരെ ബംഗാളിന് ആവശ്യമില്ലെന്നും മമത പറഞ്ഞു.