ഛണ്ഡീഗഡ്: ആസ്ട്രേലിയൻ വിസ ലഭിക്കുന്നതിന് വേണ്ടി സഹോദരനും സഹോദരിയും തമ്മിൽ വിവാഹിതരായി. ആസ്ട്രേലിയയിൽ വിസ ലഭിക്കാനാണ് വിസയില്ലാത്ത സഹോദരി വിസയുള്ള സഹോദരനെ വിവാഹം ചെയ്തത്. ദമ്പതികളിൽ ഒരാൾക്ക് വിസയുണ്ടെങ്കിൽ മറ്റെയാൾക്ക് ആസ്ട്രേലിയയിൽ വിസ ലഭിക്കാൻ എളുപ്പമാണെന്ന് മനസിലാക്കിയാണ് സഹോദരങ്ങൾ വിവാഹം ചെയ്യാൻ തയ്യാറായത്.
ഇവരുടെ അച്ഛനും അമ്മയും സഹോദരനും മുത്തശ്ശിയും കുടുംബാംഗങ്ങളെല്ലാം ആസ്ട്രേലിയയിലാണ് സ്ഥിരതാമസം. 2012 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ സംഭവം ബന്ധുക്കൾ അറിഞ്ഞതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹത്തിന് വേണ്ടി സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട് തുടങ്ങിയ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.
പഞ്ചാബിലെ ഗുരുദ്വാറിൽ വച്ചാണ് ഉരുവരും വിവാഹിതരായത്. അതിനടുത്തുള്ള രജിസ്ട്രാർ ഒാഫീസിൽ വച്ച് വിവാഹം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ആസ്ട്രേലിയയിലേക്ക് പോകാനുള്ള വിസയ്ക്ക് അപേക്ഷിച്ചു. തുടർന്ന് വിസ ലഭിക്കുകയും ചെയ്തു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ നിയമ വ്യവസ്ഥയെ കബളിപ്പിച്ചതാണെന്ന് മനസിലായി. എന്നാൽ ഇതുവരെയും ഇരുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.