സുജൻ ആരോമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി. ബൈജു, ഭഗത്, അർജുൻ, സുധീർകരമന,കലാഭവൻ നവാസ്, ജാഫർ ഇടുക്കി, മണികണ്ഠൻ, സൂരജ്, ഡോ.സജിമോൻ പാറയിൽ,നസീർ സംക്രാന്തി, മണികണ്ഠൻ, ചെമ്പിൽ അശോകൻ,സിനോജ്, ദേവിക നമ്പ്യാർ, ആര്യ, സീമ.ജി.നായർ തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയിൽ അഭിനയിച്ചിരിക്കുന്നത്. സ്പാറയിൽ ക്രീയേഷൻസിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്ന് നിർമ്മിക്കുന്നു. ബാല മുരുഗൻ കാമറയും സോബിൻ കെ സോമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.