പാട്‌ന: ബിഹാറിൽ ട്രെയിൻ പാളം തെറ്റി ആറ് മരണം. പാട്‌നയിൽ നിന്ന് 30 കി.മീ അകലെയുള്ള വൈശാലി ജില്ലയിലാണ് സംഭവം. ജോഗ്‌ബാനിയിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാറിലേക്കുള്ള സീമാഞ്ചൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസാണ് പാളം തെറ്റിയത്. പുലർച്ചെ 3.52നായിരുന്നു സംഭവം. ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്. ഇതിൽ മൂന്ന് കോച്ചുകൾ പൂർണമായും തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
Rescue and relief operations are on for derailment of 9 coaches of Jogbani-Anand Vihar Terminal Seemanchal express at Sahadai Buzurg, Bihar.
— Piyush Goyal Office (@PiyushGoyalOffc) February 3, 2019
Help lines:
Sonpur 06158221645
Hajipur 06224272230
Barauni 06279232222
രക്ഷാപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഡോക്‌ടർമാരുടെ സംഘം തിരിച്ചിട്ടുണ്ട്. ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.