പ്രോട്ടീൻ, ജീവകം ബി 6, സി, എ, ഇരുമ്പ്, ബീറ്റാകരോട്ടിൻ , റൈബോഫ്ളാവിൻ,മഗ്നീഷ്യം, മാംഗനീസ് എന്നിവ മുരിങ്ങിക്കയിലുണ്ട്. ഇതിലുള്ള നിരോക്സീകാരികൾ ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കും. രക്തസമ്മർദം കുറയ്ക്കുന്ന ക്യുവർ സെറ്റിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ളോറോജനിക് ആസിഡ് എന്നിവയുമുണ്ട്.
നിയാക്സിൻ, റൈബോഫ്ളേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ, നാരുകൾ എന്നിവ ദഹനപ്രക്രിയ സുഗമമാക്കും. കാൽസ്യവും ഇരുമ്പും അസ്ഥികളെ ശക്തിയുള്ളതാക്കും. ആന്റിഓക്സിഡന്റുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ, ഫ്ളേവനോയ്ഡുകൾ, ഫൈറ്റോകെമിക്കലുകൾ മുതലായ ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അർബുദസാദ്ധ്യത തടയും. നാരുകൾ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറച്ച് ധമനികളെ സംരക്ഷിക്കും. അതിറോസ്ക്ളീറോസിസ്, ഹൃദയമിടിപ്പ്, ഹൃദയാഘാതം എന്നിവ തടയും. ബയോ അബ്സോർബന്റ് ആയി പ്രവർത്തിച്ച് ഹെവിമെറ്റലുകളെയും വിഷാംശങ്ങളെയും നീക്കി വൃക്കയെ സംരക്ഷിക്കും.
നാഡീരോഗങ്ങൾ തടയും. തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണനാശം തടയാനും കഴിവുണ്ട്. രക്തം ശുദ്ധീകരിക്കും. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഗർഭകാലത്ത് മുരിങ്ങക്കായ കഴിക്കുന്നത് പ്രസവത്തിലും ശേഷവുമുള്ള സങ്കീർണതകളെ അകറ്റും.