സോഷ്യൽ മീഡിയയിൽ പ്രശസ്‌തരാകാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇപ്പോഴത്തെ തലമുറ. ചിലർ സമൂഹത്തിന് മാതൃകയാകുന്ന എന്തെങ്കിലും ചെയ്യുമ്പോൾ മറ്റ് ചിലരാകട്ടെ സ്വയം അപകടം വരുത്തി വയ്‌ക്കുകയും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. ഇത്തരത്തിലൊരു സംഭവമാണ് അടുത്തിടെ അമേരിക്കയിലെ സെന്റ് ലൂയിസിൽ നടന്നത്. ഓടിക്കൊണ്ടിരുന്ന എസ്.യു.വിയുടെ മുകളിൽ കയറി നിന്ന മൂന്ന് യുവതികൾ ആഭാസ നൃത്തം നടത്തുകയായിരുന്നു. തിരക്കേറിയ ഹൈവേയിൽ നടന്ന സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടിയെടുക്കുമെന്നും സെന്റ് ലൂയിസ് പൊലീസ് അറിയിച്ചു.