kodiyeri-against-senkumar

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിന് നേരത്തെ തന്നെ ആർ.എസ്.എസ് ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല ആർ.എസ്.എസ് ബന്ധം. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി ഇടത് മുന്നണിയുമായി സഹകരിക്കുന്ന രാഷ്ട്രീയ സംവിധാനമല്ല. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭാ സീറ്റ് വിഷയത്തിൽ യു.ഡി.എഫുമായി ഇടഞ്ഞ് നിൽക്കുന്ന പി.ജെ.ജോസഫിനെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാസഫ് യു.ഡി.എഫിൽ നിന്ന് പുറത്ത് വന്നാൽ ഇക്കാര്യത്തിൽ നിലപാട് പറയാമെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിൽ ആയിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്.