news

1. എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കാന്‍ ധാരണയായത് സര്‍ക്കരുമായി നടത്തിയ ചര്‍ച്ച വിജയിച്ചതോടെ. ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 2017ലെ പട്ടികയില്‍ ഉള്ള എല്ലാവര്‍ക്കും ഉടന്‍ ആനുകൂല്യം ഉറപ്പാക്കാന്‍ തീരുമാനമായി

2. തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ദുരിത ബാധിത മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പഞ്ചായത്ത് അതിര്‍ത്തി ആനുകൂല്യത്തിന് മാനദണ്ഡമില്ലെന്നും സര്‍ക്കാര്‍. എന്‍ഡോസല്‍ഫാന്‍ ബാധിത മേലകളുടെ അതിര് ബാധമാക്കാത്ത 500ഓളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും. ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത് കഴിഞ്ഞ ബുധനാഴ്ച

3. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ഇതില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. സാമൂഹിക പ്രവര്‍ത്തകയായ ദയാഭായിയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നില്‍ ദുരിത ബാധിതരായ കുട്ടികളും മാതാപിതാക്കളും സമരം ആരംഭിച്ചത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സമരസമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തിയതിന് പിന്നാലെ ആണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ സമരസമിതിയെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്


4 വീണ്ടും അധികാരത്തില്‍ വരും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീരില്‍. ഇന്ന് തുടക്കം കുറിക്കുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വീണ്ടും എത്തും എന്ന് ഉറപ്പ് നല്‍കുന്നതായി ലേയില്‍ നടന്ന പൊതു പരിപാടിയില്‍ നരേന്ദ്രമോദി. ജമ്മുവിലും ശ്രീനഗറിലും ലേയിലും പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്ന മോദി, ബിലാസ്പൂര്‍-മണാലി- ലേ റെയില്‍ പദ്ധതി പൂര്‍ത്തി ആയതോടെ വിനോദ സഞ്ചാര മേഖലയില്‍ പ്രകടമായ മാറ്റം ഉണ്ടായി എന്നും പറഞ്ഞു

5 ജമ്മുവിലെ വിജയ്പൂരിലും പുല്‍വാമയിലും അവന്തിപൂരിലും പ്രധാനമന്ത്രി എയിംസിന് തറക്കല്ലിടും. അതേസമയം, പ്രധാനമന്ത്രിയുടെ ഹര്‍ത്താലിനോട് അനുബന്ധിച്ച് ജമ്മു കാശ്മീരില്‍ വിഘടനവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കടകള്‍ അടഞ്ഞു കിടക്കുക ആണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സേവനം നിറുത്തിവച്ചു

6 ബി.ജെ.പി സ്ഥാനാര്‍ത്ഥി ആവാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ആക്കാന്‍ ആര്‍.എസ്.എസ് ശ്രമം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റി ഉണ്ടാക്കാനുള്ള ശ്രമം ആര്‍.എസ്,.എസ് ആരംഭിച്ചതായി വിവരം. പത്തനംതിട്ടയിലും തൃശൂരും പൊതു സമ്മതരെ മത്സരിപ്പിക്കാനുള്ള നീക്കവും ആര്‍.എസ്.എസ് ആരംഭിച്ചിട്ടുണ്ട്

7 ജനകീയ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ പല പ്രമുഖരേയും ആര്‍.എസ്.എസ് സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രമം ഉണ്ട്. പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്ന് വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാന രീതിയിലുള്ള പരീക്ഷണം നടത്തും. തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏറ്റെടുത്ത ആര്‍.എസ്.എസ് ഇതിനകം എല്ലാ മണ്ഡലങ്ങളിലും ചുമതലക്കാരേയും നിയോഗിച്ചിട്ടുണ്ട്

8 ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം പതിമൂന്നാം ദിവസത്തില്‍. മലപ്പുറം ജില്ലയിലെ മഹാഗുരുവിന്റെ പ്രിവ്യു ഷോ എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ നേതൃത്വത്തില്‍ വളാഞ്ചേരി ബസ് സ്റ്റാന്‍ഡിന് പരിസരത്ത് നടന്നു. ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഷിജു വൈക്കത്തൂര്‍, ബിന്ദു മണികണ്ഠന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി

9 കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പട്നയില്‍ മഹാകര്‍ഷക റാലി. ജന്‍ ആകാംക്ഷ റാലി എന്ന പേരിലാണ് സംസ്ഥാനത്തെ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. മോദിക്കെതിരായി രൂപപെട്ടിട്ടുള്ള കര്‍ഷക രോഷം അനുകൂലം ആക്കുകയാണ് ലക്ഷ്യം. റാലിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുന്നതോടെ സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനം കൂടിയാകും റാലി.

10ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, ലോക് താന്ത്രിക് ജനത ദള്‍ നേതാവ് ശരത് യാദവ്, രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടി പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ എന്നിവരും പങ്കെടുക്കും. അധികാരത്തില്‍ ഏറിയ സംസ്ഥാനങ്ങളിലെ കടം എഴുതി തള്ളല്‍ കര്‍ഷകര്‍ക്കായുള്ള നീക്കത്തിന്റെ ആദ്യ പടിയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. 20 പ്ലാനുകളാണ് കര്‍ഷകര്‍ക്കായി കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിവരം