റലേഗാവ് സിദ്ധി: നിരാഹാര സമരത്തിനിടെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ജനങ്ങൾ പറയുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഹസാരെ വാർത്താ ഏജൻസിയോടാണ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്രത്തിൽ ലോക്പാൽ സംവിധാനവും സംസ്ഥാനങ്ങളിൽ ലോകായുക്തയും വേണമെന്ന് ആവശ്യപ്പെട്ടാണ് ഹസാരെ നിരാഹാര സമരം തുടങ്ങിയത്. ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന നിലയിലാണ് ജനങ്ങൾ തന്റെ സമരത്തെ കാണൂ. അതുകൊണ്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് ജനങ്ങൾ കരുതുമെന്നും അദ്ദേഹം പറഞ്ഞു.
'ജൻ ആന്തോളൻസത്യഗ്രഹ' എന്നപേരിൽ ജനുവരി 30നാണ് അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങിയത്. മഹാരാഷ്ട്രയിലെ റലേഗാവ് സിദ്ധിയിലാണ് സമരം നടക്കുന്നത്.