പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി അനിൽ അംബാനിക്ക് 30000 കോടി നൽകിയപ്പോൾ രാജ്യത്തെ കർഷകർക്ക് ദിവസവും വെറും 17 രൂപയാണ് നൽകുന്നതെന്ന് വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പാട്നയിലെ ഗാന്ധി മൈതാനത്തിൽ നടന്ന കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
കേന്ദ്രത്തിന്റെ ഇടക്കാല ബഡ്ജറ്റിനെ രൂക്ഷമായി വിമർശിച്ച രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിക്ക് 30,000 കോടി രൂപയും മെഹുൽ ചോക്സിക്ക് 35000 കോടിയും നീരവ് മോദിക്ക് 30000 കോടിയും നൽകിയപ്പോൾ കർഷകർക്ക് ദിവസവും വെറും 17 രൂപയാണ് നൽകിയതെന്ന് ആരോപിച്ചു. പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗാദ്നം ചെയ്ത പ്രധാനമന്ത്രി ഒന്നും നടപ്പാക്കിയില്ലെന്ന് രാഹുൽ പറഞ്ഞു. പത്തു ദിവസത്തിനുള്ളിൽ കർഷകരുടെ കടം എഴുത്തള്ളുമെന്ന വാഗ്ദാനം മദ്ധ്യപ്രദേശിലും ഛത്തീസ്‍ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് നടപ്പാക്കിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
BJP said they took historic steps for farmers in the recent budget. Giving ₹17/day to a farmer is historic for them. What about Anil Ambani who was given ₹30,000Cr, Mehul Choksi- ₹35,000Cr, Nirav Modi- ₹30,000Cr?: Congress President @RahulGandhi #JanAkankshaRally pic.twitter.com/KSigbdMLyh
— Congress (@INCIndia) February 3, 2019