news

1. എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കാന്‍ ധാരണയായത് സര്‍ക്കരുമായി നടത്തിയ ചര്‍ച്ച വിജയിച്ചതോടെ. ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 2017ലെ പട്ടികയില്‍ ഉള്ള എല്ലാവര്‍ക്കും ഉടന്‍ ആനുകൂല്യം ഉറപ്പാക്കാന്‍ തീരുമാനമായി

2. തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ദുരിത ബാധിത മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പഞ്ചായത്ത് അതിര്‍ത്തി ആനുകൂല്യത്തിന് മാനദണ്ഡമില്ലെന്നും സര്‍ക്കാര്‍. എന്‍ഡോസല്‍ഫാന്‍ ബാധിത മേലകളുടെ അതിര് ബാധമാക്കാത്ത 500ഓളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും. ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത് കഴിഞ്ഞ ബുധനാഴ്ച

3. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ഇതില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. സാമൂഹിക പ്രവര്‍ത്തകയായ ദയാഭായിയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നില്‍ ദുരിത ബാധിതരായ കുട്ടികളും മാതാപിതാക്കളും സമരം ആരംഭിച്ചത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സമരസമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തിയതിന് പിന്നാലെ ആണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ സമരസമിതിയെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്

4. വയനാട് പീഡന കേസില്‍ പൊലീസിന് എതിരെ വിമര്‍ശനവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്രതി ജോര്‍ജിനെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തല്‍. പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെയും നടപടിയില്ല. മൊഴി എടുക്കാനും പൊലീസ് തയ്യാറാകുന്നില്ലെന്നും ആരോപണം

5. പ്രതിയെ പിടിച്ചില്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാരം തുടങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ. അറസ്റ്റില്‍ ആകുമെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍ പോയത് കൊണ്ടാണ് പ്രതിയെ പിടികൂടാന്‍ കഴിയാത്തത് എന്ന് പൊലീസിന്റെ വിശദീകരണം. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഒ.ജോര്‍ജ് ഒന്നര വര്‍ഷം പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം പുറത്ത് അറിഞ്ഞത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ.

6. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം പതിമൂന്നാം ദിവസത്തില്‍. മലപ്പുറം ജില്ലയിലെ മഹാഗുരു പ്രിവ്യു ഷോയുടെ സമാപന പ്രദര്‍ശനം എടപ്പാള്‍, പൊന്നാനി എസ്.എന്‍.ഡി.പി യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ എടപ്പാളില്‍ നടന്നു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രവീന്ദ്രന്‍ അന്തിക്കാട്, ഡോ.ജയശങ്കര്‍, മലപ്പുറം യൂണിറ്റ് ചീഫ് കെ.എന്‍ സുരേഷ് കുമാര്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ നടന്നു

7. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകനും നെടുമങ്ങാട് സ്വദേശിയുമായ അഭിജിത്താണ് പിടിയിലായത്. വെമ്പായം തേക്കടയില്‍ നിന്ന് നെടുമങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. നേരത്തെ പിടിയിലായ കേസിലെ മുഖ്യപ്രതി പ്രവീണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അഭിജിത്തിനെ പിടികൂടിയത്.

8. കേസിലെ മുഖ്യപ്രതിയായ ആര്‍.എസ്.എസ് ജില്ലാ കാര്യ വാഹക് പ്രവീണിനെ പൊലീസ് നേരത്തെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയിരുന്നു. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ ബോംബ് എറിഞ്ഞത് നാല് തവണ. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇയാളെ പൊലീസ് പിടികൂടിയത്

9. ബി.ജെ.പി സ്ഥാനാര്‍ത്ഥി ആവാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ആക്കാന്‍ ആര്‍.എസ്.എസ് ശ്രമം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റി ഉണ്ടാക്കാനുള്ള ശ്രമം ആര്‍.എസ്,.എസ് ആരംഭിച്ചതായി വിവരം. പത്തനംതിട്ടയിലും തൃശൂരും പൊതു സമ്മതരെ മത്സരിപ്പിക്കാനുള്ള നീക്കവും ആര്‍.എസ്.എസ് ആരംഭിച്ചിട്ടുണ്ട്

10. ജനകീയ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ പല പ്രമുഖരേയും ആര്‍.എസ്.എസ് സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രമം ഉണ്ട്. പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്ന് വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാന രീതിയിലുള്ള പരീക്ഷണം നടത്തും. തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏറ്റെടുത്ത ആര്‍.എസ്.എസ് ഇതിനകം എല്ലാ മണ്ഡലങ്ങളിലും ചുമതലക്കാരേയും നിയോഗിച്ചിട്ടുണ്ട്