couple-

അഹമ്മദാബാദ്: ഗുജറാത്തിലെ ദമ്പതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഇതിനോടകം വെെറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ് തങ്ങൾ വിവാഹിതരായി എന്ന കുറിപ്പോടെയുള്ള ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവച്ചത്. ഗുജറാത്തിലെ ജാംനനഗർ സ്വദേശിയായ ജയ്ദേവ് എന്ന യുവാവും അൽപിക എന്ന യുവതിയുമായിരുന്നു നമോ ടീഷർട്ട് ധരിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നിലെ കഥ ജയ്ദേവിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ താൻ മോദിയെ പിന്തുണച്ച് ഇട്ട കമെന്റിൽ അൽപിക ലെെക്ക് ചെയ്തതോട് കൂടിയാണ് തങ്ങൾ കണ്ടുമുട്ടാൻ കാരണമായത്. പിന്നാലെ ഇരുവരും ഡിസംബർ 31ന് വിവാഹിതാവുകയും ചെയ്തു. തുടർന്ന് ജയ്ദേവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വെെറലാകുകയും ചെയ്തു. എന്നാൽ പിന്നീട് ദുരൂഹമായി കുറിപ്പ് അപ്രത്യക്ഷമായി. അറിയാതെ ഡിലീറ്റ് ചെയ്തുപോയെന്നാണ് ഇതിൽ ജയ്ദേവ് വിശദീകരണം നൽകിയത്.

എന്നാൽ ഒരു മാസത്തിന് ശേഷം കഥയിലെ ട്വിസ്റ്റ് വെളിപ്പെടുത്തി നായിക അൽപിക രംഗത്ത് വന്നു. തന്റെ അനുമതി ഇല്ലാതെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. മാത്രമല്ല ജയ്ദേവ് പ്രസിദ്ധിക്ക് വേണ്ടിയാണ് ചിത്രം ഉപയോഗിക്കുകയായിരുന്നുവെന്നും അൽപിക പറഞ്ഞു. ട്വിറ്ററിലൂടെയാണ് അൽപിക ജയ്ദേവിനും കുടുബത്തിനും എതിരെ രംഗത്ത് വന്നത്. ഭർത്താവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അൽപിക ആരോപിച്ചു.

Here's the other side of the story that you have been hearing about @thejaydave who met a girl on @facebook who liked one of his comments on @RahulGandhi's page. They fell in love and got together as they both supported @narendramodi. Well, I am that girl. pic.twitter.com/btT07flSd0

— Alpika Pandey (@AlpikaPandey) February 2, 2019


I am just 18 years old and he is 29 although his face doesn't reflect so. First of all, he used my image without my knowledge and consent for his own benefit of publicity. He used this as a means to glorify his image in @BJP and social media. @CyberDost

— Alpika Pandey (@AlpikaPandey) February 2, 2019