നാഗ്പൂർ: കുടുംബം നന്നായി പോറ്റാൻ കഴിയാത്ത ഒരാൾക്ക് രാജ്യം ഭരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എ.ബി.വി.പിയുടെ മുൻപ്രവർത്തകരമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജീവിതം മാറ്റിവെച്ചു എന്ന് പറയുന്ന ഒരുപാടുപേരുണ്ട്. അങ്ങനെ ഒരാളോട് അയാൾ എന്ത് ചെയ്യുകയാണെന്നും വീട്ടിൽ ആരൊക്കെയുണ്ടെന്നും താൻ ചോദിച്ചു. ലാഭമില്ലാത്തതിനാൽ കട അടച്ച് പൂട്ടിയെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാളുടെ മറുപടി.
അദ്ദേഹത്തോട് കുടുംബത്തെ നന്നായി നോക്കാൻ നിർദ്ദേശിച്ചതായി ഗഡ്കരി പറഞ്ഞു. നന്നായി കുടുംബത്തെ നോക്കാത്ത ഒരാൾക്ക് ഒരിക്കലും രാജ്യത്തെയും നോക്കാനാവില്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ടി ആവശ്യമായത് ചെയ്ത ശേഷം പാർട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.
വാഗ്ദാനങ്ങൾ നൽകിയ ശേഷം അത് പാലിക്കാത്ത രാഷ്ട്രീയ നേതാക്കളെ ജനങ്ങൾ ശിക്ഷിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഗഡ്കരിയുടെ പുതിയ പരാമർശം.