chahal-

വെല്ലിംഗ്ടൺ: ബി.സി.സി.ഐയുടെ ഔദ്യോഗിക പേജിൽ വരുന്ന ചാഹൽ ടിവിയിലെ അബിുമഖ പരിപാടികൾ വൻ ഹിറ്റാണ്. ഇന്ത്യയുടെ ക്രിക്കറ്ര് മത്സരം കഴിയുമ്പോൾ ഓരോ ദിവസത്തെയും കലിയിലെ താരങ്ങൾ അഭിമുഖത്തിനായി അവതാരകനായ യുവേന്ദ്ര ചാഹലിന്റെ മുന്നിലെത്തും. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി അടക്കമുള്ളവർ ഇങ്ങനെ ചാഹൽ ടിവിയിൽ എത്തിയിട്ടുണ്ട്.

എന്നാൽ ഇതുവരെ ചാഹലിന് പിടികൊടുക്കാത്തയാളാണ് മുൻ നായകൻ എം.എസ്. ധോണി. കഴിഞ്ഞ ഓസീസ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വച്ചപ്പോഴൊക്കെ ധോണി ചാഹൽ ടിവിയിൽ എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇന്നത്തെ കളി കഴിഞ്ഞും ചാഹൽ താരത്തെ എത്തിക്കാൻ പല തന്ത്രവും പയറ്റി. തന്റെ കാമറയ്ക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞ് മാറിയ ധോണിയെ ഓടിച്ചിട്ട് പിടിക്കാൻ പോലും ചാഹൽ ശ്രമിച്ചു. പക്ഷേ ധോണി ഓടി രക്ഷപ്പെടുകയായിരുന്നു.

pic.twitter.com/msk6z3ynaX

— Dhoni Fan (@WastingBalls) February 3, 2019