കൊൽക്കത്ത : കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ സമരവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സി.ബി.ഐയുടെ പരിശോധനയിൽ പ്രതിഷേധിച്ച് മമതാ ബാനർജി പ്രഖ്യാപിച്ച സത്യാഗ്രഹ സമരം രാത്രി ആരംഭിച്ചു. ആരോപണ വിധേയനായ കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറും സത്യാഗ്രഹ പന്തലിലെത്തിയിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ദേവഗൗഡ തുടങ്ങിയവർ മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു.
അതേസമയം സി.ബി.ഐ ആസ്ഥാനം ആക്രമിക്കപ്പെടാനോ തെളിവുകളും രേഖകളും നശിപ്പാക്കാനോ ഉള്ള സാദ്ധ്യതകൾ നിലവിലുണ്ടെന്ന് താത്കാലിക ഡയറക്ടർ എം.നാഗേശ്വര റാവു പറഞ്ഞു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് കേസിൽ സി.ബി.ഐ പ്രവർത്തിക്കുന്നത്. കൊൽക്കത്ത സിറ്റിപൊലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരെ നേരത്തെ തന്നെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചതാണ് - നാഗേശ്വരറാവു പറയുന്നു.