eliot-alderson-

തിരുവനന്തപുരം: മുഖ്യമന്തി പിണറായി വിജയന് ഫ്രഞ്ച് സൈബർ സുരക്ഷാ വിദഗ്ദന്റെ മുന്നറിയിപ്പ് . മോദി ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ചരുന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയ എലിയറ്റ് ആൽഡേഴ്സന്റെ ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നമോ ആപ്പിലെ വിവരങ്ങളുടെ ചോർച്ച ചൂണ്ടിക്കാട്ടിയ ഹാക്കർ മുമ്പ് കേന്ദ്ര സർക്കാരിന് തലവേദന സ‌ൃഷ്ടിച്ചിട്ടുണ്ട്.

ഹൃദ്യം പദ്ധതിയുടെ ആപ്പിലൂടെ ആയിരക്കണക്കിന് ആളുകളുടെ മെഡിക്കൽ വിവരങ്ങൾ ചോരുന്നുണ്ടെന്നാണ് ആൽഡേഴ്സൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ പെട്ടെന്ന് തന്നെ തന്നെ ബന്ധപ്പെടാനാവുമോ എന്നും അയാൾ ചോദിക്കുന്നു. കേരള സർക്കാർ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടിക‍ൾക്ക് സൗജന്യ ആരോഗ്യ ചികിത്സ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഹൃദ്യം.

ഇന്ത്യയിലെ നിരവധി സർക്കാർ എജൻസികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ എലിയറ്റ് ആൽഡേഴ്സൺ എന്ന അജ്ഞാത ഹാക്കർ ചോർത്തിയിരുന്നു. ആധാർ ഡാറ്റാബേസിലെ പിഴവുകളും ഹാക്കർ പുറത്തു വിട്ടിരുന്നു. കേരള പൊലീസ്,​ ആധാർ വിവരങ്ങൾ,​ ബി.എസ്.എൻ.എൽ,​ തെലങ്കാന സർക്കാർ തുടങ്ങിയവർക്കും ഈ ഹാക്കർ കാരണം പണി ഏറ്റുവാങ്ങിയിട്ടുണ്ട്.വൻകിട കുത്തകകൾക്കെതിരെ പ്രവർത്തിക്കുന്ന ഹാക്കർ നിരവധി സ്ഥാപനങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.

Hi @CMOKerala,

The @Hridyam_kerala initiative is leaking the medical cases of thousands, can you contact me in private?

Regards,

cc @IndianCERT @Arogyakeralam

— Elliot Alderson (@fs0c131y) February 3, 2019