accident

മലപ്പുറം: പൂക്കോട്ടൂർ അറവങ്കരയിൽ കാർ മതിലിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. മോങ്ങം സ്വദേശി ബീരാൻ കുട്ടിയുടെ മകൻ ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി അഹമദ്‌ കുട്ടിയുടെ മകൻ സനൂപ്‌, മൊറയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൻ ഷിഹാബുദ്ധീൻ എന്നിവരാണു മരിച്ചത്‌. പുലർച്ചെ 2.45നാണു അപകടമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

ഇന്നലെ രാത്രി ഗൾഫിൽ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.