ഇസ്ലാമാബാദ്: ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും കഴുതക്കച്ചവടത്തിൽ കൈകോർക്കുന്നു. കഴുതകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഈ രണ്ട് രാജ്യങ്ങളും യാഥാക്രമം ഒന്നും മൂന്നും സ്ഥാനത്താണുള്ളത്. പാകിസ്ഥാനിൽ കഴുതകളെ വളർത്തി വലുതാക്കിയശേഷം ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. ഇതിനായി പാകിസ്ഥാനിൽ കഴുതഫാമുകൾ തുടങ്ങാൻ ചൈന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയിൽ കഴുതയുടെ തോൽ ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്, കൂടാതെ പശനിർമ്മാണത്തിനും പരമ്പതാഗത ഔഷധങ്ങളുടെ കൂട്ടിനായി ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ചൈനയിൽ കഴുതയ്ക്ക് വൻ ഡിമാന്റാണ് ഉള്ളത്.
ഇത് മനസിലാക്കിയാണ് പാകിസ്ഥാൻ കഴുത വ്യാപാരത്തിൽ ശ്രദ്ധയൂന്നാൻ തീരുമാനിച്ചത്. ആദ്യ വർഷം ഒരു ലക്ഷത്തിനടത്ത് കഴുതകളെ ചൈനയിലേക്ക് കയറ്റുമതി ചെയ്ത് വൻ വിദേശ നാണ്യം സ്വന്തമാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.