cpm

ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയിൽ എടുത്ത ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ നടപടിയെ വിമർശിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ബംഗാളിലെ ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് തട്ടിപ്പ് കേസുകൾ സി.ബി.ഐയെ ഏൽപ്പിച്ചത് സുപ്രീം കോടതിയാണ് ഈ കേസിലെ അന്വേഷണം കഴിഞ്ഞ കുറച്ച് നാളായി ബംഗാൾ മുഖ്യമന്ത്രി ഭരണമുപയോഗിച്ച് അട്ടിമറിക്കുകയാണ്. ഇതിന്റെ ഒരു ഉദാഹരണമാണ് ഇന്നലെ കണ്ടതെന്നും ഈ വിഷയത്തിൽ മമതാബാനർജിയെ പിന്തുണച്ച് രാജ്യത്തെ കള്ളൻമാരെല്ലാം ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഈ വിഷയത്തിൽ ബംഗാളിലെ സി. പി. എം അണികൾ കേന്ദ്രസർക്കാരിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും എന്നാൽ സി. പി. എം നേതൃത്വം അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോയെന്നും കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകേസ്സുകൾ സി. ബി. ഐയെ ഏൽപ്പിച്ചത് ബഹു. സുപ്രീം കോടതിയാണ്. സി. ബി. ഐ അന്വേഷണം കുറച്ചു വർഷങ്ങളായി ബംഗാളിൽ ഭരണം ഉപയോഗിച്ച് മമത അട്ടിമറിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ബംഗാളിൽ കണ്ടത്. ഇതിന്റെ പേരിൽ രാജ്യത്തെ എല്ലാ കള്ളൻമാരും ഒന്നിച്ചിരിക്കുകയാണ്. രാഹുലും കമ്പനിയും മമതയുടെ കൂടെ കൂടി ബഹളം തുടങ്ങിയത് ഇതാണ് കാണിക്കുന്നത്. ഇനി ഒന്നേ അറിയാനുള്ളൂ ഇത്രയും കാലം ഈ അഴിമതിയുടെ പേരിൽ ബംഗാളിൽ മമതയ്ക്കെതിരെ നിലപാടെടുത്ത സി. പി. എം നേതൃത്വം രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോ. ഏതായാലും ബംഗാളിലെ സി. പി. എം അണികൾ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനൊപ്പമാണ്. സീതാറാം യെച്ചൂരിയും കൂട്ടരും കോൺഗ്രസ്സിന്റെ അടുക്കളപ്പണിക്കാരായതുകൊണ്ട് നല്ലതെന്തെങ്കിലും അവരിൽ നിന്ന് പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല.

കഴുതക്കച്ചവടത്തിലൂടെ കരകയറാൻ പാകിസ്ഥാൻ പദ്ധതി, കൂട്ടിന് ചൈനയും