കാലടി : ഒമ്പത് വയസ്‌കാരനായ ബാലനെ ലൈഗിംകമായി പീഡിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാറ്റൂർ കാടപ്പാറ സ്വദേശിനിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയഞ്ച് വയസുള്ള ഇവർ വിവാഹിതയാണ്.
ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിക്കുകയും, കൗൺസിലിംഗിന് വിധേയനാക്കുകയും ചെയ്തപ്പോഴാണ് യുവതി ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എന്നാൽ ലൈംഗികാരോപണം കെട്ടിച്ചമച്ചതാണെന്ന് യുവതിയുടെ ഭർത്താവ് വാദിക്കുന്നു. പീഡനത്തിന് ഇരയായെന്ന പരാതി നൽകിയ കുട്ടിയുടെ മാതാവുമായി തന്റെ ഭാര്യക്കുള്ള സാമ്പത്തിക ഇടപാടുകളാണ് കള്ളപ്പരാതിയിലേക്കെത്തിച്ചതെന്ന് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു.