കൊച്ചി: ആഭരണ പ്രേമികളെ സങ്കടത്തിലാഴ്ത്തി സ്വർണവില റെക്കാഡും തകർത്ത് പുതിയ ഉയരത്തിലേക്ക് മുന്നേറുന്നു. പവന് 24,800 രൂപയും ഗ്രാമിന് 3,100 രൂപയുമാണ് ഇപ്പോൾ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. 2019ൽ ഇതുവരെ പവന് 2,930 രൂപയും ഗ്രാമിന് 170 രൂപയുമാണ് കൂടിയത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവിൽ ഉണ്ടായ വർദ്ധന, വിവാഹ സീസൺ മൂലം ആഭരണങ്ങൾക്കുള്ള മികച്ച ഡിമാൻഡ് എന്നിവയാണ് വില വർദ്ധനയ്ക്ക് വളമാകുന്നത്. വിലക്കയറ്റത്തിന്റെ ട്രെൻഡ് തുരുമെന്ന് തന്നെയാണ് വിലയിരുത്തലുകൾ. രാജ്യാന്തര വിപണിയിൽ ഔൺസിന് 1,325.20 ഡോളറാണ് വില. കഴിഞ്ഞമാസം വില 1,250 ഡോളറിൽ താഴെയായിരുന്നു.