gold

കൊച്ചി : സ്വർണവില വീണ്ടും റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 24,800 രൂപയിൽ എത്തി നിൽക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 3110 രൂപയാണ് വില. 2019ന്റെ ആരംഭത്തിൽ തന്നെ സ്വർണം കുതിച്ചുചാട്ടത്തിന്റെ സൂചനകൾ നൽകി തുടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി 26നാണ് പവന് 24,400രൂപയെന്ന സർവകാല റെക്കോഡ് ഭേദിച്ച് സ്വർണം കരുത്തുകാട്ടിയത്. എന്നാൽ ഫെബ്രുവരിയിലും കൂടുതൽ കരുത്ത് കാട്ടി മുന്നേറ്റം തുടരുവാനുള്ള സൂചനയാണ് സ്വർണം നൽകിയത്.

അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വർണവില വർദ്ധിക്കുന്നതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നിയന്ത്രണങ്ങുടെ ചുവട് പിടിച്ചാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ഡിമാന്റ് വർദ്ധിച്ചത്. എന്നാൽ ആഭ്യന്തര വിപണിയിൽ വിവാഹ, ഉത്സവ സീസണുകളാണ് സ്വർണവില വർദ്ധിക്കുവാൻ കാരണം. രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുൾപ്പെടെ സ്വർണത്തിൽ നിക്ഷേപം നടത്താൻ ഉത്സാഹം കാണിക്കുന്നതും സ്വർണവില വർദ്ധിക്കാൻ കാരണമായി.

ലോകാവസാനത്തിന്റെ സൂചന നൽകി കടൽ ദൂതനെ അയച്ചിരിക്കുന്നു, ഭയന്ന് വിറച്ച് ജപ്പാൻ

എന്നാൽ വർദ്ധിച്ച ഡിമാന്റ് സ്വർണത്തിന് നിലനിൽക്കുമ്പോഴും വിപണിയിലേക്കുളള സ്വർണത്തിന്റെ സപ്‌ളൈ വർദ്ധിച്ചിട്ടില്ലെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഈ വിടവ് വർദ്ധിക്കുന്നത് ഭാവിയിലും സ്വർണവില കൂടാൻ കാരണമാവും. സ്വർണവില ഉയർന്നു നിൽക്കുന്നതോടെ പഴയ സ്വർണം വിൽക്കുന്നതിനായി എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. റീസൈക്കിൾ ചെയ്‌തെത്തുന്ന പഴയ സ്വർണമാണ് ആഭ്യന്തര വിപണിയുടെ ഡിമാന്റിനെ പിടിച്ചുനിർത്തുന്നത്. എന്നാൽ സ്വർണവില ഇനിയും ഉയരുമെന്ന സൂചന നിലനിൽക്കുന്നതിനാൽ പഴയസ്വർണം തിടുക്കപ്പെട്ട് വിൽക്കേണ്ടതില്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

കേരള ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രളയ സെസ് സ്വർണത്തിന് 0.25ശതമാനം കൂടി കൂട്ടിച്ചേർക്കുമ്പോൾ കേരളത്തിലെ സ്വർണവില ഇനിയും ഉയരുമെന്ന് ഉറപ്പാണ്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനെത്തുന്നവർക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.

കഴുതക്കച്ചവടത്തിലൂടെ കരകയറാൻ പാകിസ്ഥാൻ പദ്ധതി, കൂട്ടിന് ചൈനയും