aju-vargheese

ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ്. ശബരിമല യുവതീ പ്രവേശനത്തിൽ ഭൂരിഭാഗം ജനങ്ങളുടെയും ആവശ്യമാണ് പ്രാവർത്തികമാക്കേണ്ടതെന്ന് അജു വ്യക്തമാക്കി. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

അജു വർഗീസിന്റെ വാക്കുകൾ-

'ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവർത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തിൽ എനിക്ക് കാര്യമായ അറിവില്ല. പത്രമാദ്ധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ് സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്റർവ്യൂ ഞാൻ കണ്ടു. അവരെല്ലാം പറയുന്നത് ഞങ്ങൾ ശബരിമലയിൽ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില രാഷ്‌ട്രീയ മുതലെടുപ്പും നടക്കുന്നുണ്ട്'.

ഫെബ്രുവരി ലക്കം ഫ്ളാഷ് മൂവീസിൽ അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം.