aguero

സിറ്റിയ്ക്കും യുണൈറ്രഡിനും ജയം

അഗ്യൂറോയ്ക്ക് ഹാട്രിക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർലീഗിൽ മാഞ്ചസറ്രർ സിറ്രിക്കും മാഞ്ചസ്റ്ര‌ർ യുണൈറ്രഡിനും ജയം. സിറ്റി സൂപ്പർതാരം സെർജിയോ അഗ്യൂറോയുടെ ഹാട്രിക്ക് മികവിൽ കരുത്തരായ ആഴ്സനലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്രഡ് ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്റർ സിറ്റിയെ കീഴടക്കുകയായിരുന്നു.

ന്യൂകാസിലിനെതിരെ കഴിഞ്ഞ മത്സരത്തിൽ വഴങ്ങേണ്ടി വന്ന 1-2ന്റെ അപ്രതീക്ഷിത തോൽവിയുടെ ആഘാതം മാറ്രുന്നതായി സിറ്റിക്ക് ഈ ജയം. സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിട്ടിൽ തന്നെ അഗ്യൂറോ സിറ്രിക്ക് ലീഡ് നേടിക്കൊടുത്തു. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനെതിരെയും അഗ്യൂറോ ആദ്യ മിനിട്ടിൽ ഗോൾ നേടിയിരുന്നു. പതിനൊന്നാം മിനിട്ടിൽ കൊഷീൽനിയുടെ തകർപ്പൻ ഹെഡ്ഡറിലൂട ആഴ്സനൽ സമനില പിടിച്ചു. എന്നാൽ പകുതി അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ അഗ്യൂറോ വീണ്ടും സിറ്രിയ മുന്നിലെത്തിച്ചു. തുടർന്ന് 61-ാം മിനിട്ടിൽ അഗ്യൂറോ സിറ്രിയുടെ വിജയമുറപ്പിച്ച മൂന്നാം ഗോളും ഹാട്രിക്കും സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ടോട്ടൻഹാം ഹോട്സ്പറിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും നിലവിലെ ചാമ്പ്യൻമാരായ സിറ്രിക്കായി. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള പോയിന്റകലം രണ്ടായി കുറയ്ക്കാനും അവർക്കായി. സിറ്രിക്ക് 59ഉം ലിവറിന് 61ഉം പോയിന്റാണ് ഉള്ളത്.

മറ്രൊരു മത്സരത്തിൽ മാർക്കസ് റാഷ്ഫോർഡ് ഒമ്പതാം മിനിട്ടിൽ നേടിയ ഗോളിലാണ്

യുണൈറ്രഡ് ജയിച്ച് കയറിയത്. പോൾ പോഗ്ബയുടെ പാസിൽ നിന്നാണ് റാഷ്ഫോർഡിന്റെ ഗോൾ പിറന്നത്. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാനും യുണൈറ്രഡിനായി. കഴിഞ്ഞ മത്സരത്തിൽ ബേൺലിയുമായി 2-2ന്റെ സമനിലയിൽ കുരുങ്ങിയ യുണൈറ്രഡിന് വിജയ വഴിയിലേക്കുള്ള തിരിച്ചുവരവായി ഈ വിജയം.