kada-mutta
kada mutta

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു എന്നതാണ് പോഷക സമ്പന്നമായ കാടമുട്ടയുടെ ഏറ്റവും മികച്ച ഗുണം. വിറ്റാമിൻ എ,​ ബി 6,​ ബി 12 എന്നിവ ധാരാളം ഉണ്ട് ഇതിൽ.

കോഴിമുട്ടയിൽ ഇല്ലാത്ത ovomucoid എന്ന പ്രോട്ടീൻ കാടമുട്ടയിൽ ധാരാളമുണ്ട്. തലച്ചോറിന്റെ കാര്യക്ഷമതയും ഓർമശക്തിയും വർദ്ധിപ്പിക്കുന്നതിനാൽ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കാടമുട്ട കഴിക്കുന്നത് ആശ്വാസം നൽകും. ഇരുമ്പ് ധാരാളമുള്ളതിനാൽ രക്തക്കുഴലുകളുടെ ആരോഗ്യം, രക്തം, ഹീമോഗ്ലോബിന്റെ തോത് എന്നിവ വർദ്ധിപ്പിക്കും. ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുണ്ട്.

ഹൃദ്രോഗം,രക്തസമ്മർദ്ദം,ആർത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കാനും കഴിവുണ്ട്. ഇതിലുള്ള ലെസിതിൻ വൃക്കയിലെ കല്ല്,​ ഗാൾബ്ലാഡർ സ്റ്റോൺ എന്നിവയുടെ വളർച്ചയെ പ്രതിരോധിക്കും.

കലോറി വളരെ കുറവാണ്. ഒപ്പം പ്രോട്ടീനിന്റെ കലവറയുമാണ്. ദിവസം 4 - 6 കാടമുട്ട കഴിക്കാം. പക്ഷേ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം മതി.