shadavari
ശതാവരി

പുരാതനകാലം മുതലേ ഉപയോഗിച്ചു വരുന്ന ഔഷധമാണ് ശതാവരി. ശതാവരിയുടെ കിഴങ്ങിൽ പ്രോട്ടീൻ,​ കൊഴുപ്പ്,​ കാർബോഹൈഡ്രേറ്റ് ,​ ജീവകം എ, ബി, സി,ഇ എന്നിവയുണ്ട്. മികച്ച ദാഹശമിനിയുമാണിത്. പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുള്ള ശതാവരി

തയാമിന്റെ നല്ലൊരു ഉറവിടമാണ്. പാകം ചെയ്ത 100 ഗ്രാം ശതാവരിയിൽ 11 ശതമാനം തയാമിൻ അടങ്ങിയിരിക്കുന്നു. ഫോസ്ഫറസ്, കാത്സ്യം എന്നിവയാൽ സമ്പുഷ്ടവുമാണ് ശതാവരി . ശീതീകരിച്ച് ഉപയോഗിച്ചാൽ ഗുണം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം.

മഞ്ഞപ്പിത്തം, മൂത്രതടസം, മൂത്രക്കല്ല്, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കും ശതാവരി മികച്ച ഔഷധമാണ്. സ്ത്രീസംബന്ധമായ അനവധി രോഗങ്ങൾക്കു പ്രതിവിധിയായ ശതാവരി ആർത്തവസംബന്‌ധമായ പ്രശ്‌നങ്ങൾ പരിഹരിക്കും. ഗർഭാശയത്തിന്റെ ആരോഗ്യം ഉറപ്പാക്കും. ശതാവരി തനിച്ചും മറ്റു മരുന്നുകളോടു ചേർത്തും ഔഷധാവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു.