പൂർണത കൈവരിച്ച ഒരു കുടുംബവുമില്ല
നമ്മുടെ മാതാപിതാക്കളെയും പരിപൂർണരെന്ന് വിശേഷിപ്പിക്കാനാവില്ല. നമ്മളും പരിപൂർണ്ണരല്ല.. പൂർണ്ണമായും ശരിയായവരല്ല നമ്മുടെ ജീവിത പങ്കാളിയാകുന്നതും. അതുപോലെ നമ്മുടെ മക്കളും പൂർണ്ണത കൈവരിച്ചവരല്ല
നമുക്ക് പരസ്പരം പരാതികളുണ്ട്
നാം സദാ നിരാശരാണ്
ക്ഷമയില്ലാതെ ആരോഗ്യകരമായ വിവാഹബന്ധമോ കുടുംബമോ നിലനിൽക്കില്ല
വൈകാരികമായ സൗഖ്യത്തിനും ആത്മീയമായ അതിജീവനത്തിനും ക്ഷമ അനിവാര്യമാണ്. ക്ഷമയില്ലെങ്കിൽ കുടുംബം സംഘർഷഭരിതവും തിന്മയുടെ കോട്ടയുമായി മാറും
ക്ഷമയില്ലെങ്കിൽ കുടുംബം ദുർബ്ബലമാവും
പ്രാണന്റെ സൗഖ്യമാണ് ക്ഷമ, അത് ആത്മാവിനെ വിശുദ്ധമാക്കുകയും ഹൃദയത്തെ സ്വതന്ത്രമാക്കുകയും ചെയ്യും. ക്ഷമയില്ലാത്തവർ മനസമാധാനമില്ലാത്തവരാകും.അവർക്ക് ദൈവവുമായി സംവദിക്കാൻ കഴിയുകയില്ല.
തിന്മ ഒരു വിഷമാണ്. അത് നമ്മെ ഉന്മത്തരാക്കി ഇല്ലായ്മ ചെയ്യും
ഹൃദയ വേദനകൾ കൊണ്ടു നടക്കുന്നത് നിങ്ങളെ സ്വയം ഇല്ലാതാക്കും
ക്ഷമിക്കാൻ സാധിക്കാത്തവർ ശാരീരികവും മാനസികവും ആത്മീയമായും രോഗികളായി മാറും. അതിനാൽ കുടുംബത്തെ ജീവന്റെ ഇടമാക്കണം, മരണത്തിന്റെ ഇടമല്ല, സ്വർഗത്തിന്റെ ഇടമാക്കണം, നരകത്തിന്റേതാവരുത്. സുഖപ്പെടലിന്റെ ഇടമാക്കി മാറ്റി രോഗത്തെ ഇല്ലാതാക്കണം. കുടുംബം ക്ഷമയുടെ പരിശീലന കേന്ദ്രമാകണം. മനോവേദനകൾ ദുഃഖവും രോഗവും തന്ന ഇടങ്ങളിലേക്ക് ആനന്ദത്തെ ആനയിക്കണം. ക്ഷമ നിങ്ങളെ സുഖം പ്രാപിപ്പിക്കും.
(ഫ്രാൻസിസ് മാർപ്പാപ്പ യു.എ.ഇയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ നിന്ന്)