1. ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊല്‍ക്കത്ത പൊലീസിനോട് വിശദീകരണം തേടി. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഗവര്‍ണറെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് 2. അതേസമയം, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് എതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് എങ്കിലും കോടതി നാളത്തേക്ക് മാറ്റിയത്, തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഇടപെടും എന്ന മുന്നറിയിപ്പോടെ. ഉദ്യോഗസ്ഥരുടെ സ്ഥിതി എന്തെന്ന് ആരാഞ്ഞ കോടതിയോട് അവരെ വിട്ടയച്ചതായി സോളിസിറ്റര്‍ ജനറല്‍. 3. സി.ബി.ഐ ആരോപണം അടിസ്ഥാന രഹിതം എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ വാദങ്ങളും നാളെ ആവാം എന്ന് കോടതി. കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ രാത്രി ആരംഭിച്ച സത്യഗ്രഹം ഇപ്പോഴും തുടരുക ആണ്. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കും വരെ ധര്‍ണ തുടരുമെന്ന് മമത ബാനര്‍ജി 4. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി കണ്ഠരര് രാജീവര്. ശുദ്ധിക്രിയ നടത്തിയത് ആചാരലംഘനം ഉണ്ടായ സാഹചര്യത്തില്‍ എന്ന് തന്ത്രി. നട അടയ്ക്കുന്നത് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ആചാരലംഘനം നടന്നാല്‍ ഇനിയും ശുദ്ധിക്രിയ നടത്തും എന്നും തന്ത്രി. ശബിരമലയില്‍ കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് പിന്നാലെ ആയിരുന്നു തന്ത്രി ശുദ്ധിക്രിയ നടത്തിയത്.
5. വിശദീകരണത്തിന് സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. സംഭവത്തില്‍ തന്ത്രി വിശദീകരണം നല്‍കിയത് രണ്ടാഴ്ചത്തെ സാവകാശത്തിന് ശേഷം. നേരത്തെ 15 ദിവസത്തെ സമയമാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നല്‍കിയിരുന്നത്. 6. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടി.വി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം രണ്ടാഴ്ച പിന്നിടുന്നു. വടക്കന്‍ പറവൂറില്‍ നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്വീകരണത്തില്‍ മുന്‍ അധ്യപികയും മികച്ച പ്രഭാഷകയുമായ ഡോ.ഗീതാ സുരാജ് മുഖ്യാതിഥിയായി. യോഗം കൗണ്‍സിലര്‍ ഇ.എസ് ഷീബ, യൂണിയന്‍ സെക്രട്ടറി ഹരി വിജയന്‍, പ്രിസഡന്റ് സി.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു 7. ഇടതു നേതാക്കള്‍ക്ക് എതിരായ എന്‍.എസ്.എസ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും കോടിയേരിയും. എന്‍.എസ്.എസ് നിലപാടുകളെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചപ്പോള്‍, കോടിയേരി വിമര്‍ശനങ്ങളെ നേരിട്ടത് രൂക്ഷമായ ഭാഷയില്‍. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതാക്കളെ കാണുന്നത് വോട്ടര്‍മാര്‍ എന്ന നിലയില്‍ എന്ന് കോടിയേരി. സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ട എന്നും പ്രതികരണം 8. എന്‍.എസ്.എസ് നേതൃത്വം രാഷ്ട്രീയ നിലപാട് പറയുന്നത് അണികള്‍ക്കു പോലും ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയത്തില്‍ ഇടപെടണം എങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെ എന്നും കോടിയേരി. നേതാക്കളെ പ്രകോപിപ്പിച്ചത്, എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുന്നിടത്ത് അല്ല എന്‍.എസ്.എസ് പറയുന്നിടത്താണ് നായര്‍ സമുദായം നില്‍ക്കുന്നത് എന്ന സുകുമാരന്‍ നായരുടെ പ്രസ്താവന 9. മുഖ്യമന്ത്രിയും മന്ത്രിമാരും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നു. നവോത്ഥാനം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ അവര്‍ ജനിക്കുന്നതിന് മുന്‍പ് രൂപംകൊണ്ടത് ആണ് എന്‍.എസ്.എസ് എന്ന് ഓര്‍ക്കണം എന്നും സുകുമാരന്‍ നായര്‍. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷവുമായി തുറന്ന പോരിലേക്ക് എന്ന് വ്യക്തമാക്കുന്നത് ആണ് എന്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രതികരണം 10. തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥി ആക്കാന്‍ ആര്‍.എസ്.എസ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ള കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍, കെ. സുരേന്ദ്രന്‍ എന്നിവരില്‍ പൊതു സമൂഹത്തിന് താല്‍പര്യം ആരെ എന്ന് കണ്ടെത്താന്‍ ആര്‍.എസ്.എസിന്റെ അഭിപ്രായ സര്‍വേ. പ്രവര്‍ത്തകരുടേയും പൊതു ജനങ്ങളുടേയും സമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരി്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും 11. മോഹന്‍ലാല്‍ മത്സരത്തിന് ഇറങ്ങിയാല്‍ വിജയം ഉറപ്പെന്ന നേതാക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു. തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നൂ എന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കി ഇരുന്നു. അതേസമയം, താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. രാഷ്ട്രീയം തനിക്കു ചേര്‍ന്നതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് ആഗ്രഹം എന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍
|