പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ - മൈക്രോബയോളജി) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ ആരംഭിക്കും.
പരീക്ഷാ തീയതി
ഫെബ്രുവരി 18 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - ഫുൾടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആന്റ് ടൂറിസം) ഡിഗ്രി പരീക്ഷ (4H5-Managing Diversity in Workplace(HRM)) 2019 ഫെബ്രുവരി 22 ലേയ്ക്ക് മാറ്റിയിരിക്കുന്നു. മറ്റു വിഷയങ്ങൾക്കോ പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
എം.ഫിൽ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (സി.എ.ഡി.ഡി), ബയോഇൻഫർമാറ്റിക്‌സ് (2017-2018, സി.എസ്.എസ് കാര്യവട്ടം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
27 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം), (ഓൾഡ് സ്‌കീം) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 11 വരെയും 50 രൂപ പിഴയോടെ 13 വരെയും 125 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.