rahna-fathima

ആലപ്പുഴ: ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചതിലൂടെ വിവാദത്തിൽപ്പെട്ട, ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്ക് ചെക്ക് കേസിൽ 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കും വരെ തടവും ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്‌ കോടതി ശിക്ഷിച്ചു.

ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ആർ. അനിൽ കുമാറിൽ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയശേഷം നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഈ കേസിൽ 2014 ൽ രഹ്നയെ 2,10,000 രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കും വരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പിഴ അടച്ച് ഒരു ദിവസം കോടതി നടപടി അവസാനിക്കും വരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്. ഇന്നലെത്തന്നെ രഹ്ന ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനൻ മുമ്പാകെ ഹാജരായി പിഴ അടച്ചു. കോടതി നടപടി അവസാനിക്കും വരെ പ്രതിക്കൂട്ടിലും നിന്നു.